Skip to main content

തൃശൂർ ജില്ലയിൽ 433 പേർക്ക് കൂടി കോവിഡ്;  967 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (02/11/2020) 433 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 967 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9797 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41147 ആണ്. 31022 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 29 സ്ത്രീകളും പത്ത് വയസ്സിനു താഴെ 25 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:
1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ- 271
2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-86
3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-20
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-60
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്-51
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-177
7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-146
8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-210
9. സി.എഫ്.എൽ.ടി.സി കൊരട്ടി - 59
10. പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ-358
11. സി.എഫ്.എൽ.ടി.സി, നാട്ടിക -435
12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-110
13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ-158
14. ജി.എച്ച് തൃശൂർ-32
15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -46
16. ചാവക്കാട് താലൂക്ക് ആശുപത്രി -0
17. ചാലക്കുടി താലൂക്ക് ആശുപത്രി -09
18. കുന്നംകുളം താലൂക്ക് ആശുപത്രി -19
19. ജി.എച്ച്. ഇരിങ്ങാലക്കുട -21
20. ഡി.എച്ച്. വടക്കാഞ്ചേരി -07
21. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-81
22. അമല ആശുപത്രി-57
23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-67
24. മദർ ആശുപത്രി -25
25. തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി -09
26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-04
27. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -09
28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ - 03
29. രാജാ ആശുപത്രി ചാവക്കാട് - 05
30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 22
31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം - 12
33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം - 03
34. സെന്റ് ആന്റണിസ് പഴുവിൽ - 9
35. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 02
36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-03
37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14
38. ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് - 01
6749 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
തിങ്കളാഴ്ച 951 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 346 പേർ ആശുപത്രിയിലും 605 പേർ വീടുകളിലുമാണ്.
തിങ്കളാഴ്ച മൊത്തം 4490 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3682 പേർക്ക് ആന്റിജൻ പരിശോധനയും, 660 പേർക്ക് ആർടി-പിസിആർ പരിശോധനയും 148 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,07,093 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 98,799 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 380പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു. 

date