Skip to main content

ചാലക്കുടി ആയുഷ് ആയുർവേദ ആശുപത്രി നിർമ്മാണോദ്ഘാടനം നടത്തി

ചാലക്കുടി വൈദ്യഭൂഷണം രാഘവൻ തിരുമൂൽപ്പാട് സ്മാരക ആയുഷ് ആയുർവേദ ആശുപത്രി നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. നഗരസഭ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം പി മുഖ്യാതിഥിയായി. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ എ ആർ അജയ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ എസ് എം ഡയറക്ടർ കെ എസ് പ്രിയ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, നഗരസഭ ഉപാധ്യക്ഷൻ വിൻസന്റ് പാണാട്ടുപറമ്പിൽ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ഗീത ടീച്ചർ,  പി എം ശ്രീധരൻ, ബിജി സദാനന്ദൻ, യു വി മാർട്ടിൻ, ആലീസ് ഷിബു, ഹോമിയോപ്പതി ഡയറക്ടർ എം എൻ വിജയാംബിക, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ ഓഫീസർ പി ആർ സലജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

date