Post Category
ചാലക്കുടി മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നവംബര്‍ 5 ന്
ചാലക്കുടി മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നവംബര്‍ 5ന് രാവിലെ 10 മണിക്ക് വ്യവസായ കായിക യുവജന കാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എം പി മുഖ്യാതിഥിയാകും. കായിക യുവജന കാര്യാലയം ചീഫ് എന്‍ജിനിയര്‍ എസ് രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, കായിക യുവജന കാര്യാലയം ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, നഗരസഭ വൈസ് ചെയര്മാന് വിത്സണ് പാണാട്ടുപറമ്പില്‍, വികസന സമിതി അധ്യക്ഷന്മാരായ പി എം ശ്രീധരന്, യു വി മാര്ട്ടിന്, ബിജി സാദാനന്ദന്, ആലിസ് ഷിബു, ഗീത ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Reply all
Forward
date
- Log in to post comments