Skip to main content

കഴിമ്പ്രം ബീച്ചില്‍ 1.35 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

വലപ്പാട് ഗ്രാമപഞ്ചായത്ത് കഴിമ്പ്രം ബീച്ചില്‍ പണി പൂര്‍ത്തികരിച്ച നടപ്പാതയുടെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം നടത്തി. ടോയ്‌ലറ്റ് സമുച്ചയം, ഓപ്പണ്‍ ഫിറ്റ്‌നസ് സെന്റ്റര്‍, എല്‍.ഇ.ഡി ലൈറ്റിങ് സംവിധാനം, ഇരിപ്പിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയര്‍മാന്‍ പി.എസ്. ഷജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുള്‍ മജീദ്,  ബിന്ദു രാജു, പി.ബി. കണ്ണന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍,കെ.കെ. ജിനേന്ദ്രബാബു, പി.എസ്. നിമോദ്, ടി.എസ്. മധു, എന്‍.വി. ദേവന്‍, കെ.വി. രാജന്‍, എന്‍.പി.  രാജന്‍ ,എന്‍.വി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോസ്റ്റ് ഫോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ജില്ലാ പഞ്ചായത്തിന്റെ 95 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 40 ലക്ഷവും ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ്  ബീച്ചില്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പൂര്‍ത്തിയാകാത്ത പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് സ്ഥിരം സമിതി ചെയര്‍മാന്‍ പി.എസ്. ഷജിത്ത് അറിയിച്ചു.

date