ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ മികവുറ്റതാക്കും: -മുഖ്യമന്ത്രി
ജില്ലയിലെ ഒന്‍പത് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും
1200 പേര്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു
വില്ലേജ് ഓഫീസുകളില്‍ നിന്നു തുടങ്ങി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റവന്യു വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍മാണ ഉദ്ഘാടനവും പട്ടയ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ കടലാസ് രഹിതമാക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റമായ രീതിയില്‍ മുന്നോട്ട് പോകുകയാണ്. ആധുനിക കാലഘട്ടത്തിനനുസരിച്ച് കേരളത്തിനാകെ ഗുണകരമാകുന്ന ബൃഹത്ത് പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് സര്‍ക്കാറിന്റെ ഊര്‍ജ്ജമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ജില്ലയിലെ ഒന്‍പത് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്ന പ്രവൃത്തികള്‍ക്കാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. കാട്ടിപ്പരുത്തി, പൂക്കോട്ടൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, ചോക്കാട്, കേരള എസ്റ്റേറ്റ്, നിറമരുതൂര്‍, ഇരുമ്പിളിയം, വാഴയൂര്‍ തുടങ്ങിയ വില്ലേജുകളെയാണ് സ്മാര്‍ട്ടാക്കുന്നത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയില്‍ 1200 പേര്‍ക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നടന്ന നിര്‍മാണോദ്ഘാടന ചടങ്ങില്‍ 45 പേര്‍ക്കുള്ള പട്ടയം വിതരണം ചെയ്തു.
പൂക്കോട്ടൂര്‍ വില്ലേജ് ഓഫീസ്
സംസ്ഥാന സര്‍ക്കാറിന്റെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിന് ആധുനിക കെട്ടിടമാകുന്നു. 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. പുല്ലാര കൈതക്കോടന്‍ കുഞ്ഞഹമ്മദ്, വള്ളുവമ്പ്രം മാഞ്ചേരിത്തൊടി ഇസ്ഹാഖ്, മൂച്ചിത്തോടന്‍ മൊയ്തീന്‍, മുതിരിപ്പറമ്പ് കടവനാടന്‍ രവീന്ത്രന്‍, കല്ലേന്‍തോടര്‍ അബ്ദുള്‍ നസീര്‍ എന്നിവര്‍ക്ക് എം.എല്‍.എ പട്ടയം നല്‍കി.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ യൂസഫ് ഹാജി ചടങ്ങില്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യന്‍, വാര്‍ഡ് അംഗം കെ. മുഹമ്മദ് മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറനാട് താലൂക്ക് തഹസില്‍ദാര്‍ സി.കെ. ദേവകി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്ലേജ് ഓഫീസര്‍ എം.പി. ജയകൃഷ്ണന്‍, ഇ.പി. ബാലകൃഷ്ണന്‍, മുക്കന്‍ അബ്ദുള്‍ റസാഖ്, ഹാറൂണ്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരള എസ്റ്റേറ്റ് വില്ലേജ് ഓഫീസ്
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി കേരള എസ്റ്റേറ്റ് വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു. ഇതിനായി 44 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു. പട്ടയ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. കേരള എസ്റ്റേറ്റ് പട്ടാണി സൈനബ, അബ്ദുള്‍ സലാം, നജ്മുദ്ദീന്‍ എന്നിവര്‍ക്ക് എം.എല്‍.എ ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജി. കെ. അലക്സ്, എന്‍. റുഖിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. മുഹമ്മദലി, എം.കെ. കബീര്‍, ടി. ഇംതിയാസ്, ടി.ഡി. ജോയ്, ഉള്ളാട്ടില്‍ ജോസ്, നാരായണന്‍ മാസ്റ്റര്‍, വലയില്‍ ജോയ്, വില്ലേജ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃക്കലങ്ങോട് വില്ലേജ് ഓഫീസ്
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തൃക്കലങ്ങോട് വില്ലേജ് ഓഫീസ് നവീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. കോയ മാസ്റ്റര്‍ ശിലാഫലകം അനാഛാദനം ചെയ്തു. കൂമംകുളം സ്വദേശികളായ മുഹമ്മദ് ഷരീഫ്, അബ്ദുള്‍ നാസര്‍, കാരക്കുന്ന് സ്വദേശി മുരളീധരന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് മേച്ചേരി, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. കുട്ട്യാപ്പു, പി. തുളസീദാസ്, ജയപ്രകാശ് ബാബു, എന്‍.പി. മുഹമ്മദ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചോക്കാട് വില്ലേജ് ഓഫീസ്
ചോക്കാട് വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ പദ്ധതിയുടെ ശിലാഫലകം അനാഛാദനം ചെയ്തു. കൂരാട് സ്വദേശികളായ തണ്ടുപാറക്കല്‍ സാബിറ, തണ്ടുപാറക്കല്‍ ജാസ്മിന്‍, മമ്പാട്ടുമൂല സ്വദേശി വലിയപറമ്പില്‍ അശോക് കുമാര്‍ എന്നിവര്‍ക്ക് പട്ടയം വിതരണം ചെയ്തു.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍, ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ തറമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് പൈനാട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ഗഫൂര്‍, പ്രാദേശിക നേതാക്കളായ മുജീബ് റഹ്മാന്‍, സൈനുദ്ദീന്‍, സി.എച്ച് ഷൗക്കത്ത്, ഹംസ, എ.പി. ദാസന്‍, കാഞ്ഞിരംപാറ മുഹമ്മദ്, വില്ലേജ്, റവന്യൂ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാണ്ടിക്കാട് വില്ലേജ് ഓഫീസ്
44 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാണ്ടിക്കാട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം സജ്ജീകരിക്കുന്നത്. എം. ഉമ്മര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ആസ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.അജിത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.സുധാകരന്‍, വി.പി. ബുഷ്‌റ, പി.ടി. സുമിയ്യ, പി.റോഷ്‌ന, നാസര്‍ ഡിബോണ, കെ.കെ.പ്രമേഷ്, തഹസില്‍ദാര്‍ പി.രഘുനാഥന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ഹബീബ് റഹ്മാന്‍, വില്ലേജ് ഓഫീസര്‍ അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വാഴയൂര്‍ വില്ലേജ് ഓഫീസ്
റീ ബില്‍ഡ് കേരളയിലൂടെ 44 ലക്ഷം രൂപ ചെലവിലാണ് വാഴയൂരില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്. വാഴയൂര്‍ വില്ലേജ് ഓഫീസില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തെരെഞ്ഞെടുത്ത അഞ്ച് പേര്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രോഹില്‍ നാഥ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സെബീറ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ ശ്യാമള ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments