വേങ്ങര പൊലീസ് സ്റ്റേഷന് കെട്ടിടം ശിലാസ്ഥാപനം നടത്തി
വേങ്ങര പൊലീസ് സ്റ്റേഷന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് റോഡില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലത്താണ് പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം പണിയുന്നത്. 48 വര്‍ഷമായി വാടക കെട്ടിടത്തിലാണ് വേങ്ങര പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കുഞ്ഞാലന്‍ കുട്ടി, സഫ്രീന അഷ്റഫ്, കുപ്പേരി സുബൈദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ അസീസ് പറങ്ങോടത്ത്, മുജീബ് പൂക്കൂത്ത്, ഇ. മുഹമ്മദ് ആലി, ഖാദര്‍ പറമ്പില്‍, പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, കൊമ്പത്തിയില്‍ അബ്ദുറസാഖ്, ആവയില്‍ ഉമ്മര്‍ഹാജി, പി.കെ അലി അക്ബര്‍, കെല്‍ പ്രൊജക്റ്റ് മാനേജര്‍ ടി.കെ മുരളീധരന്‍, റവാസ് ആട്ടീരി, പുള്ളാട്ട് ബാവ, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. ശരീഫ്, ഹെഡ്ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രശാന്ത്, വേങ്ങര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍. മുഹമ്മദ് റഫീഖ്, അഡീഷനല്‍ എസ്.ഐ. എം.പി അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments