Skip to main content

പാമ്പ് പിടുത്തം പരിശീലനം സംഘടിപ്പിച്ചു

പാമ്പുപിടുത്തം ശാസ്ത്രീയ പരിശീലനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ രണ്ടു സ്ത്രീകളടക്കം 20 പേര്‍ പങ്കെടുത്തു. സാമൂഹ്യ വനവത്ക്കരണ വിഭാഗം, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ് അധ്യക്ഷനായി. സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരായ കെ.പി അബ്ദുള്‍ സമദ്, ശശിധരന്‍ കെ.ഡി., കെ.എഫ്.ആര്‍.ഐ.യിലെ റിസര്‍ച്ച് സ്‌കോളര്‍ സന്ദീപ്ദാസ്, വനംവകുപ്പ് എസ്.ഐ.പി.യിലെ ജോജോ എന്നവരും പരിശീലനത്തിന് നേതൃത്വം നല്‍കി. അപേക്ഷകരിലെ അടുത്ത ബാച്ചിനുള്ള പരിശീലനം നവംബര്‍ 12, 13 തീയതികളില്‍ നിലമ്പൂരില്‍ നടക്കും.
 

date