Post Category
കിഴങ്ങു വര്‍ഗ്ഗ കിറ്റുകള്‍ വിതരണം ചെയ്തു
പൊന്നാനി നഗരസഭയുടെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കിഴങ്ങുവര്‍ഗ്ഗ കിറ്റുകള്‍ വിതരണം ചെയ്തു. കാവ്ത്ത്, ചേമ്പ്, ചേന, തൊപ്പ കിഴങ്ങ് എന്നീ കിഴങ്ങുവിത്തുകളാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഴങ്ങു വര്‍ഗ്ഗ കൃഷി വികസനത്തിന്റെ ഭാഗമായി അപേക്ഷ നല്‍കിയ 510 പേര്‍ക്കാണ് കിറ്റ് സൗജന്യമായി വിതരണം ചെയ്തത്.
ഈഴുവതിരുത്തി കൃഷിഭവനില്‍ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ വി.വി സുഹറ അധ്യക്ഷയായി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ഇക്ബാല്‍ മഞ്ചേരി, കെ.പി ശ്യാമള, കൃഷി വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ രജീഷ് ഊപ്പാല, കൃഷി ഓഫീസര്‍ പി.എസ് സലിം, ബിജിത്ത് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments