Post Category
ഗതാഗതം നിരോധിച്ചു
അംശക്കച്ചേരി - ചെറുകുളം റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കൂടുത്തും പൊയില്‍ ഒറ്റത്തെങ്ങ് വഴി ചെറുകുളം റോഡില്‍ കലുങ്ക് -ഓവുചാല്‍ നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇത് വഴി പോകുന്ന വാഹനങ്ങള്‍ കക്കോടി ചെലപ്രം വഴിയും തിരിച്ചും പോകണം.
ചേളന്നൂര്‍ 8/2 നും പുതിയേടത്ത് താഴത്തിനുമിടയില്ചേളന്നൂര് - പട്ടര്‍പ്പാലം അണ്ടിക്കോട് റോഡ് നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചേളന്നൂര്‍ 7/6 ല്‍ നിന്നും തിരിഞ്ഞ് ചെട്ടിയാറമ്പത്ത് താഴം വഴി പുതിയേടത്ത് താഴത്തേക്കും തിരിച്ചും പോകണം.
date
- Log in to post comments