Skip to main content

ഉദയം പ്രൊജക്റ്റിലെ അന്തേവാസികള്‍ക്ക് ടി.ബി.  എച്ച്.ഐ.വി പരിശോധനകള്‍ നടത്തി

 

 

 

കേരള ടിബി എലിമിനേഷന്‍ മിഷന്‍ അക്ഷയ കേരളം പദ്ധതിയുടെ സഹകരണത്തോടെ കോഴിക്കോട് ഉദയം അന്തേവാസികള്‍ക്ക് ടി.ബി എച്ച്.ഐ.വി പരിശോധനകള്‍ നടത്തി. സബ് കലക്റ്റര്‍  ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു.   കോവിഡ് പടരുന്ന സാഹചര്യത്തിലും ടി.ബി പോലെ യുള്ള പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കുന്നതില്‍ സന്നദ്ധ സംഘടനകളുടെയും ഉദയം പോലെയുള്ള പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് സബ് കലക്റ്റര്‍ അഭിപ്രായപ്പെട്ടു. അണുബാധ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ ഉറപ്പു വരുത്താനുമാണ് ഉദയം പ്രോജക്റ്റിന് കീഴിലെ പ്രീമെട്രിക് ഹോസ്റ്റല്‍, ഗവ.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ മുന്നൂറോളം അന്തേവാസികള്‍ക്കായി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. 

    ഉദയം പ്രൊജക്റ്റ് നഴ്സിംഗ് ഓഫീസര്‍  എസ്.പി.ഐശ്വര്യസബ് കലക്റ്റര്‍  ജി.പ്രിയങ്കയില്‍നിന്നും ടിബി പരിശോധനക്കുള്ള ഫാല്‍ക്കണ്‍ ട്യൂബുകള്‍ ഏറ്റുവാങ്ങി.  ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിലെ ഐ.സി.ടി.സി കൗണ്‍സിലര്‍മാരായ ഷമിന്‍ലാല്‍ എസ്.ടി, രമ്യമോള്‍ ജോസഫ് ലാബ് ടെക്നീഷ്യന്മാരായ ബെസി കെ., നിമ്മി ഗോപിനാഥ്, ടി.ബി. എച്ച്‌വി അഷയ്ദാസ്, സിബി നാറ്റ് മൊബൈല്‍ യൂണിറ്റിലെ കെ.സരിത്ത് എന്നിവര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി.  ജില്ലാ ടിബി ആന്‍ഡ്  എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  ഷീബ മുംതാസ്, ഡോ.ജി.രാഗേഷ്, കെ.എ.അബ്ദുള്‍ സലാം, റിതു കാരാട്ട്, എം.അമൃത എന്നിവര്‍ സംസാരിച്ചു.

അക്ഷയ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ഷയരോഗ മുക്ത കോഴിക്കോട് എന്ന ലക്ഷ്യത്തോടുകൂടിയാണ് ജില്ലാ ടിബി കേന്ദ്രം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
 

date