Post Category
തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റുകള്‍ നടത്താന്‍ അവസരം
കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍-സാഫ് മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സീ ഫുഡ് റസ്റ്റോറന്റുകള്‍ തുടങ്ങുന്നതിന് അഞ്ച് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ ആയ 20 നും 50 നും ഇടക്ക് പ്രായമുളള വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, വെളളയില്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 9745100221, 9995231515.
date
- Log in to post comments