Skip to main content

കോവിഡും ജീവിതവും നൊച്ചാടിന്റെ നേര്‍ക്കാഴ്ചകള്‍' പുസ്തക പ്രകാശനം മന്ത്രി ടി.എം തോമസ് ഐസക്ക് നിര്‍വഹിച്ചു

 

 

 

നൊച്ചാട് ഗ്രാമപഞ്ചായത്തും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സഹകരിച്ച് തയ്യാറാക്കിയ 'കോവിഡും ജീവിതവും നൊച്ചാടിന്റെ നേര്‍ക്കാഴ്ചകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് ഓണ്‍ലൈനായി നിര്‍വഹിച്ചു. 

കോവിഡ് പ്രതിരോധത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് ഉയര്‍ത്തിപ്പിടിച്ച ജനകീയ പ്രതിരോധത്തിന്റെ നേര്‍സാക്ഷ്യമാണ് പുസ്തകം. പ്രാദേശിക ഭരണകൂടം ശക്തിപ്പെടുത്തുകയും ജനകീയവല്‍കരിക്കുകയും വേണമെന്നാണ് കോവിഡ് കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

നൊച്ചാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പുസ്തകത്തിന്റെ കോപ്പി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി കെ. രാധന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, പഠന സമിതി കണ്‍വീനര്‍ ടി.പി കുഞ്ഞിക്കണ്ണന്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date