Skip to main content

നൊച്ചാട് പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

നൊച്ചാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികള്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍, വാരിയംകണ്ടിതാഴ- നൊച്ചാട് എ.എം.എല്‍.പി സ്‌കൂള്‍ റോഡ് എന്നിവ മന്ത്രി നാടിനു സമര്‍പ്പിച്ചു. ഭിന്നശേഷിക്കാരുടെ പരിചരണത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യംകൊടുക്കണമെന്നും അവര്‍ക്ക് എല്ലാവിധ മുന്നേറ്റങ്ങളും ഉണ്ടാക്കാന്‍ ഈ കേന്ദ്രത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  ജില്ലാ പഞ്ചായത്ത് അനുവദിച്ച 22 ലക്ഷം രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് റിഹാബിലിറ്റേഷന്‍ സെന്ററിനായി വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിച്ചു. 

25 ലക്ഷം രൂപ ചെലവിലാണ് വാരിയംകണ്ടിതാഴ- നൊച്ചാട് എ.എം.എല്‍.പി സ്‌കൂള്‍ റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.ബാലന്‍, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സുബൈദ ചെറുവറ്റ, മെമ്പര്‍മാരായ സനില ചെറുവറ്റ, സുനിത മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date