റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ പ്രത്യേക യജ്ഞം
റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വടകര താലൂക്കില്‍ പ്രത്യേക യജ്ഞം നടത്തുന്നു. പേരു ചേര്‍ക്കേണ്ട അപേക്ഷകര്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിശ്ചിത ദിവസം ആധാര്‍ കാര്‍ഡ് അടക്കമുള്ള അപേക്ഷ സഹിതം വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്ത്/മുന്‍സിപാലിറ്റി, തീയതി എന്നീ ക്രമത്തില്‍ : പുറമേരി, വളയം - നവംബര്‍ ഒന്‍പത്, വടകര മുന്‍സിപ്പാലിറ്റി - 10 ന്,
ഒഞ്ചിയം , ഏറാമല - 12 ന്, നാദാപുരം , വാണിമേല്‍ - 13 ന്, അഴിയൂര്‍ , വില്ല്യാപ്പള്ളി - 16 ന്, എടച്ചേരി , ചെക്ക്യാട് - 17 ന്,
കുന്നുമ്മല്‍, നരിപ്പറ്റ - 19 ന്, മണിയൂര്‍ , മരുതോങ്കര - 20 ന്, തൂണേരി, വേളം - 23 ന്, ആയഞ്ചേരി, കായക്കൊടി - 24 ന്,
കാവിലുംപാറ, തിരുവള്ളൂര്‍ - 26 ന്, ചോറോട് കുറ്റ്യാടി - 27 ന്.
- Log in to post comments