റെയിൽവേ സ്റ്റേഷനു സമീപം ഷീ ലോഡ്ജ്; മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കി നിർമിച്ച ഷീ ലോഡ്ജ് തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.7 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 1800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് കെട്ടിടത്തിനുള്ളത്. കോർപറേഷനിൽ വാർഡ് 61 ൽ നിലവിലുള്ള കെട്ടിടം പൊളിച്ചാണ് ഷീ ലോഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 50 പേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാളും അതിനോട് അനുബന്ധമായി വാഷ് ഏരിയ, അടുക്കള, ശുചിമുറി, 2 ഡോർമെറ്ററി, മൂന്ന് മുറികൾ എന്നിവയുമുണ്ട്.
ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ടി.വി ലളിത പ്രഭ, എം.സി അനിൽകുമാർ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ.ജി.സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments