Skip to main content

'നാട്ടരങ്ങ്' സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 

പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കലാകായിക മേഖലയിലെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന നാട്ടരങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഇന്ന് (നവംബര്‍ 5) രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും..  ഇടുക്കി ജില്ലയിലെ കട്ടപ്പന കോവില്‍മല ഐ.ടി.ഡി.പി സാമൂഹ്യ പഠനകേന്ദ്രത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. 

 വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും.. സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. എം.പി  ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ റോഷി അഗസ്റ്റിന്‍, കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്  വി.ആര്‍. ശശി, ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍, പട്ടികവര്‍ഗ വികസനവകുപ്പ്  ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, സമഗ്രശിക്ഷാ കേരളം അഡീഷണല്‍ ഡയറക്ടര്‍ ഷിബു.ആര്‍.എസ്, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ്. വി.എ, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്‍.കെ. ലോഹിദാസന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ബിനുമോന്‍, ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു മോള്‍. ഡി സ്വാഗതവും എസ്.എസ്.കെ, എസ്.എസ്.കെ ഇടുക്കി സംസ്ഥാന പ്രോഗ്രാം ഓഫീസര്‍  എന്‍.ടി. ശിവരാജന്‍ നന്ദിയും  പറയും.. സമഗ്രശിക്ഷാ കേരളം ഇടുക്കി ജില്ലയുടെ നേതൃത്വത്തില്‍ കട്ടപ്പന ബി.ആര്‍.സി.യാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങിന് ആതിഥ്യമരുളുന്നത്.

date