Post Category
ജനന രജിസ്‌ട്രേഷന്‍- 2015 ന് മുന്‍പുള്ള ജനന രജിസ്‌ട്രേഷനുകളില്‍ പേര് ചേര്‍ക്കാന്‍ അവസാന അവസരം.
കട്ടപ്പന നഗരസഭ പ്രദേശത്ത് വിവിധ ആശുപത്രികളില്‍ 22.06.2015 ന് മുമ്പ് ജനിച്ചതും നാളിതുവരെ ജനന രജിസ്റ്ററില്‍ പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവരും 22.06.2021 ന് മുന്‍പ് ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ജനന-മരണ വിവാഹ രജിസ്ട്രാര്‍ ആറ്റ്‌ലി. പി.ജോണ്‍ അറിയിച്ചു. മുന്‍പ് പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജനനം നടന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ മുന്‍പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും നഗരസഭ ജനന-മരണ വിവാഹ രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments