കുട്ടികളുടെ പാര്‍ലിമെന്റ് പ്രസംഗ മത്സരം
ശിശുദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി കലളക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ പാര്‍ലിമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജില്ലയിലെ നാല് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കന്നട വിഭാഗത്തില്‍ നിന്ന് രണ്ടും മലയാള വിഭാഗത്തില്‍ നിന്ന് മൂന്ന് പേരെയുമാണ് തെരഞ്ഞെടുക്കുക. നവംബര്‍ എട്ടിന് രാവിലെ 11 മുതല്‍ 12 വരെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി മത്സരം നടത്തുക വിഷയം. അര മണിക്കൂര്‍ മുമ്പ് അറിയിക്കും. പ്രസംഗത്തിന്റെ വിഡീയോ ചിത്രീകരണം വാട്‌സ്ആപ്പില്‍ അയക്കണം. മത്സരത്തില്‍ പങ്കെടുക്കുന്ന മലയാള മീഡിയം വിദ്യാര്‍ത്ഥികള്‍ 9605593458 എന്ന നമ്പറിലും, കന്നട വിദ്യാര്‍ത്ഥികള്‍ 9745372878 എന്ന നമ്പറിലും വാട്‌സ്ആപ്പ് നമ്പര്‍ സഹിതം നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
- Log in to post comments