Skip to main content

ഗാര്‍ഹിക:  സൗരോര്‍ജ്ജ വൈദ്യുതിയ്ക്ക്  സബ്‌സിഡി

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം.  www.buymysun.com വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭിക്കും. മുന്‍ഗണനാ ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിനു ശേഷം അധിക വൈദ്യുതി ശൃംഖലയ്ക്ക് നല്‍കുന്നതിലൂടെ വൈദ്യുതിബില്ലില്‍ ഗണ്യമായ കുറവ് വരുത്താന്‍ ആകുമെന്നതാണ് ഓണ്‍ ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ www.buymysun.com വെബ്‌സൈറ്റിലും ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1803    നമ്പറിലും ലഭ്യമാകും

date