Post Category
ചോലമാട് എസ്.സി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്ത് ചോലമാട് എസ്.സി കുടി വെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം സെറീന ഹസീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നിന്ന് 22 ലക്ഷം രൂപയും പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് നാല് ലക്ഷവും ചെലവഴിച്ചാണ് ചോലമാട് എസ്.സി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായത്. നിലവില്‍ 14 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കുക. വാര്‍ഡ് അംഗം ജാഫര്‍ സാദിഖ്, ടി. പി.രാജേഷ് ഒരുവില്‍, സൗമ്യ ഒരുവില്‍, പൗരസമിതി പ്രസിഡന്റ് ടി.പി നാസര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
date
- Log in to post comments