ജൈവഗൃഹം പദ്ധതി ധനസഹായം
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ കാര്‍ഷിക മേഖലയുടെ പുനര്‍ ജീവനത്തിനാ നടപ്പാക്കുന്ന ജൈവഗൃഹം പദ്ധതി ധനസഹായ വിതരണം ആരംഭിച്ചു. സംയോജിത കൃഷിക്കാണ് ധനസഹായം. കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കുറഞ്ഞ ഭൂമിയില്‍ നിന്നും പരമവാധി ആദായം ഉരപ്പാക്കുന്ന രീതിയാണ് സംയോജിത രീതി.
ജില്ലയില്‍ 545 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെ 53 കൃഷി ഭവനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1520 ഗുണഭോക്താള്‍ക്കാണ് സ്ഥല വിസ്തൃതിയുടേയും തെരഞ്ഞെടുത്ത കൃഷികളുടേയും അടിസ്ഥാനത്തില്‍ സഹായധനം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, തീറ്റപ്പുല്‍ കൃഷി, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്, പുഷ്പ കൃഷി, ഇടവേള കൃഷി, എന്നിങ്ങനെയുളള അഞ്ചു സംരംഭങ്ങള്‍ നടപ്പാക്കണം. 30,000 രൂപ മുതല്‍ 50,000 രൂപ വരെ ധനസഹായം ലഭിക്കും. ആദ്യഘട്ടത്തില്‍ 70 ശതമാനം തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുക.
- Log in to post comments