Skip to main content

കണക്ട് ടു വര്‍ക്ക് ട്രെയിനിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

 

അതിജീവനം കേരളീയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ നടപ്പിലാക്കുന്ന വര്‍ക്ക് ട്രെയിനിങ് സെന്റര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് മുഖേന നടത്തുന്ന പദ്ധതി അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ മൃദുനൈപുണികള്‍ വികസിപ്പിക്കുക, തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചാണ് നടത്തുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കട്ടാങ്ങലില്‍ ലഭ്യമാക്കിയ ഹാളിലാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

 ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് ആണ് ഇതിന്റെ പരിശീലനം നല്‍കുന്നത്. 35 വയസില്‍ താഴെയുള്ള ഐ.ടി.ഐ, പോളി, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ വിദ്യാഭ്യാസമുള്ള വരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. ഒരു ബ്ലോക്കില്‍ ഒരു സെന്റര്‍ എന്ന രീതിയില്‍ ക്രമീകരിച്ച ഈ കേന്ദ്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ സംഘടനാ സംവിധാനം മുഖേനയാണ്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സാമി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ്, ചാത്തമംഗലം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി സാബിറ,  മാവൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി ഗീത സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി ബിജേഷ് പദ്ധതി വിശദീകരിച്ചു.

 

date