Post Category
നെല്‍കൃഷി റോയല്‍റ്റി- രജിസ്ടേഷന് ക്യാമ്പ് സംഘടിപ്പിച്ചു
നെല്‍വയല്‍ സംരക്ഷണത്തിന്റെ ഭാഗമായി നെല്‍വയല്‍ ഉടമകള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നെല്‍കൃഷി റോയല്‍റ്റി സാമ്പത്തിക ആനുകൂല്യത്തിന് ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് ബാലുശ്ശേരി കൃഷിഭവന് സൗജന്യ രജിസ്ടേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ഇന്നും (നവംബര്‍ ആറ്) കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം പെരിങ്ങിനി മാധവന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എന്‍.പി.നദീഷ് കുമാര്‍, ബാലുശ്ശേരി കൃഷി ഓഫീസര്‍ പി.വിദ്യ, കൃഷി അസിസ്റ്റന്റ് സജി ഇ.കെ, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments