Skip to main content

ഉള്ളിയേരിയിൽ കണക്ട് ടു വർക്ക് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

 

റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി അതിജീവനം കേരളീയം പദ്ധതി പ്രകാരം ഉള്ളിയേരിയിൽ ആരംഭിച്ച  കണക്ട് ടു വർക്ക് ട്രെയിനിങ്ങ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഷാജു ചെറുക്കാവിൽ നിർവ്വഹിച്ചു. സി.ഡി.എസ്സ് ചെയർ പേഴ്സൺ എ.ദേവി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ  വൈസ് പ്രസിഡണ്ട് ചന്ദ്രിക പൂമഠത്തിൽ, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ഷാജി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ രാമൻകുട്ടി, മെമ്പർമാരായ സന്തോഷ് പുതുക്കേമ്പുറം, വസന്ത നാറാത്തിടത്തിൽ 
വൈസ് ചെയർ പേഴ്സൺ സുഭാഷിണി, ഉപസമിതി കൺവീനർ ഷീല തുടങ്ങിയവർ പങ്കെടുത്തു.

date