Post Category
യു.പി സ്കൂള്‍ ടീച്ചര്‍ : ഒഎംആര്‍ പരീക്ഷ ഇന്ന്
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്ക്കൂള് ടീച്ചര്‍ മലയാളം മീഡിയം തസ്തികയിലേക്ക് ഇന്ന്് (നവംബര്‍ ഏഴ്) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ച അസ്സല് തിരിച്ചറിയല്‍ കാര്‍ഡുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷക്ക് ഹാജരാകാം. ഇവര്‍ ജില്ലാ പിഎസി സി ഓഫീസറെ രേഖകള്‍ സഹിതം ഇ മെയില്‍ മുഖേന മുന്‍കൂട്ടി ഇക്കാര്യം അറിയിച്ചു അനുവാദം വാങ്ങണം. വിശദവിവരം (doclt.psc@kerala.gov.in) ല്‍ ലഭിക്കും.
date
- Log in to post comments