Post Category
കോഴിക്കോട് വോട്ടെടുപ്പ് ഡിസംബര്‍ 14ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ് ഡിസംബര്‍ 14ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 8, 10, 14 തീയതികളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 10ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്.
കോവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. ഡിസംബര്‍ 31 നകം പുതിയ ഭരണസമിതി നിലവില്‍ വരും.
date
- Log in to post comments