Skip to main content

ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്‌സ്

കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹോബിലിറ്റേഷനിൽ (എൻ.ഐ.പി.എം.ആർ) നാലര വർഷത്തെ ഒക്യുപേഷണൽ ബിരുദ കോഴ്‌സ് ആരംഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തും ധാരാളം ജോലി സാധ്യതയുള്ള പാരാമെഡിക്കൽ കോഴ്‌സിന് ആരോഗ്യ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗീകാരം നൽകി. നിലവിൽ പാരാമെഡിക്കൽ കോഴ്‌സിനായി എൽ.ബി.എസ് നടത്തിയ പ്രവേശന പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ നിന്നാണ് ഈ വർഷം അഡ്മിഷൻ നൽകുക. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എൻ.ഐ.പി.എം.ആർ, നിഷ് എന്നീ സ്ഥാപനങ്ങൾക്കാണ് ഈ കോഴ്‌സ് നടത്താൻ അനുമതി. അഡ്മിഷൻ ആഗ്രഹിക്കുന്ന 2020ലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 10ന് വൈകീട്ട് അഞ്ചിനകം ഓപ്ഷൻ നൽകണം.

date