Skip to main content

മ്യൂസിക് ടീച്ചര്‍ അഭിമുഖം   11 ന്  

 

 

 

 

കോഴിക്കോട് ജില്ലയിലെ  പൊതു വിദ്യാഭ്യാസ വകുപ്പില്‍  മ്യൂസിക് ടീച്ചര്‍ (ഹൈസ്‌ക്കൂള്‍-എന്‍.സി.എ - മുസ്ളീം,കാറ്റഗറി നമ്പര്‍  574/2019) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍  11 ന്  രാവിലെ 9.30ന് കോഴിക്കോട്  ജില്ലാ പിഎസ്‌സി ഓഫീസില്‍  നടത്തും.  ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ്-19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ലെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date