ആറ് വയസ്സുകാരിക്ക് പീഡനം: ചികിത്സ സൗജന്യമാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസ്സുകാരിയുടെ തുടർചികിത്സ പൂർണമായും സൗജന്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും അടിയന്തര സാമ്പത്തിക സഹായവും നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും നിർദേശം നൽകി. കമ്മീഷൻ അംഗങ്ങളായ ബി. ബബിത, കെ. നസീർ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.ആവശ്യമെങ്കിൽ കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നൽകണം. കേസന്വേഷണം ഊർജിതമാക്കി മുഴുവൻ പ്രതികളെയും ഉടനെ പിടി കൂടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘം സന്ദർശിച്ചത്. കുട്ടിയുടെ അമ്മയുമായി കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി തിങ്കളാഴ്ച 11 മണിക്ക് സംഭവസ്ഥലം സന്ദർശിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവർക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.
- Log in to post comments