Post Category
ബ്ലോക്ക് മുന്‍സിപ്പല്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ബ്ലോക്ക്/ മുന്‍സിപ്പല്‍തല ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ രമേന്ദ്രന്‍ എ കെ, പരിശീലന വിഭാഗം ജില്ലാ നോഡല്‍ ഓഫീസര്‍ കെ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാതല മാസ്റ്റര്‍ പരിശീലകരായ സുബൈര്‍ എല്‍ കെ, ഹംസ എം, സുരേഷ് ബാബു ജി, നാരായണന് കെ എന്നിവര്‍ ക്ലാസെടുത്തു.
വരും ദിവസങ്ങളില്‍ ബ്ലോക്ക്/ മുന്‍സിപ്പല്‍ തല പരിശീലകര്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും
date
- Log in to post comments