Post Category
കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ പുതുക്കണം
ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ 1960 ലെ കേരള ഷോപ്‌സ് & കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ കടകളും വാണിജ്യ സ്ഥാപനങ്ങളും നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം. ഇത് വരെ രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അപേക്ഷിക്കണം. അക്ഷയ സെന്ററുകള്‍ മുഖേനയോ www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍/ റിന്യൂവല്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും 5000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2204602, 8547655763
date
- Log in to post comments