Post Category
പട്ടാമ്പി താലൂക്ക് പരാതി പരിഹാര അദാലത്ത് നവംബര്‍ 23 ന്
പട്ടാമ്പി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നവംബര്‍ 23 ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നവംബര്‍ 19 ന് വൈകീട്ട് അഞ്ചു വരെ അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ അന്നേദിവസം ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍ സാമൂഹിക അകലം പാലിച്ച് പങ്കെടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എല്‍.ആര്‍.എം കേസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍ സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും.
date
- Log in to post comments