Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 12ന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ മെഡിക്കൽ പി.ജി. കോഴ്‌സുകളിൽ എസ്.ഇ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച നിവേദനം, നാടാർ സമുദായത്തിൽപ്പെട്ടവരുടെ ജാതി സർട്ടിഫിക്കറ്റിനു സഹായക രേഖയായി നാടാർ സമുദായ സംഘടന നൽകുന്ന സർട്ടിഫിക്കറ്റ് അംഗീകരിക്കണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 3964/2020

date