Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് :  ജില്ലയിൽ ഇതുവരെ  ലഭിച്ചത്  29 പത്രികകൾ 

 

 

 

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയിൽ ഇതുവരേയായി 29 പത്രികകൾ ലഭിച്ചു.

 

വടകര മുനിസിപ്പാലിറ്റിയിൽ  2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 27 പത്രികകളുമാണ് ലഭിച്ചത്. ഇതിൽ ഓരോന്ന് വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലും  ജില്ലാ പഞ്ചായത്തിലും പത്രികകൾ ലഭിച്ചിട്ടില്ല. 

 കൂടുതൽ പത്രിക ലഭിച്ചിട്ടുള്ളത് നന്മണ്ട പഞ്ചായത്തിലാണ്. 17 പത്രികകൾ.

ഈ മാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുക.  20 ന് സൂക്ഷ്മ പരിശോധന നടക്കും.

date