Post Category
തെരഞ്ഞെടുപ്പ് ഓഫിസ് തുറക്കുമ്പോള്‍
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും താത്കാലിക ഓഫിസുകള്‍ തുറക്കുമ്പോള്‍ നിര്‍ദിഷ്ട ദൂരപരിധി കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്തുകളില്‍ പോളിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭയില്‍ പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിയിലും തെരഞ്ഞെടുപ്പ് ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. പൊതു - സ്വകാര്യ സ്ഥലങ്ങള്‍ കൈയേറിയും, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും ഇത്തരം ഓഫിസുകള്‍ പാടില്ല.
date
- Log in to post comments