Skip to main content

അറിയിപ്പുകൾ

വിചാരണ മാറ്റി

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) നവംബർ 17ന് തൃശൂർ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എസ്എം കേസുകളുടെ വിചാരണ 2021 ജനുവരി 27ലേക്ക് മാറ്റി. ഫോൺ: 0487-2433449.

ലേലം

ചാലക്കുടി സബ് ട്രഷറി പരിസരത്ത് നിൽക്കുന്ന മൂന്ന് മരങ്ങൾ മുറിച്ച് മാറ്റുന്നതിനുളള ലേലം നവംബർ 27 ഉച്ചയ്ക്ക് 12 മണിക്ക് ട്രഷറി അങ്കണത്തിൽ നടക്കും. ഫോൺ: 0480 2702687, 9496000284.

ഐടിഐ പ്രവേശനം

നടത്തറ ഗവ. ഐടിഐയിൽ കാർപെന്റർ ട്രേഡിൽ ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 20 വൈകീട്ട് അഞ്ച് മണി. എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഐടിഐ കാര്യാലയത്തിൽ നേരിട്ട് എത്തണം. ഫോൺ: 0487 2370948, 9747313450.

date