Skip to main content

ലോകായുക്ത ദിനാഘോഷം: ഓൺലൈൻ പൊതുയോഗം സംഘടിപ്പിച്ചു

ലോകായുക്ത ദിനാഘോഷത്തോടനുബന്ധിച്ച്  ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ ആറു വരെ ഗൂഗിൾ മീറ്റിലൂടെ ഓൺലൈനായി പൊതുയോഗം സംഘടിപ്പിച്ചു. ലോകായുക്ത  ജസ്റ്റിസ് സിറിയക് ജോസഫ്  യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉപ ലോകായുക്താമാരായ  ജസ്റ്റിസ് എ കെ ബഷീർ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോകായുക്ത രജിസ്ട്രാർ ആൻഡ് ജില്ലാ ജഡ്ജി  ജി അനിൽ കുമാർ,  കേരള ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ പി ശശിധരൻ നായർ, സ്‌പെഷ്യൽ ഗവ: പ്ലീഡർ അഡ്വ. പാതിരിപ്പള്ളി കൃഷ്ണകുമാരി  എന്നിവർ സംസാരിച്ചു. അഭിഭാഷകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4031/2020

date