Skip to main content

ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു ഇന്നലെ 2,086 പത്രികകള്‍ ലഭിച്ചു

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ തുടരുന്നു. ജില്ലാപഞ്ചാത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ, എന്നിവിടങ്ങളിലേക്കായി ഇന്നലെ (നവംബര്‍ 16)  2,086 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചും നഗരസഭകളിലേക്ക് 241 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 20 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 1,820 നാമനിര്‍ദേശ പത്രികകളുമാണ് ലഭിച്ചത്.

നഗരസഭകളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

പൊന്നാനി - 21, തിരൂര്‍  - 69, പെരിന്തല്‍മണ്ണ - 64, മലപ്പുറം-10, മഞ്ചേരി - 16,
കോട്ടക്കല്‍ - 6, നിലമ്പൂര്‍ - 18, താനൂര്‍ - 6, പരപ്പനങ്ങാടി - 4, വളാഞ്ചേരി- 3
തിരൂരങ്ങാടി - 24.

ബ്ലോക്ക് പഞ്ചായത്തിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍
 

വണ്ടൂര്‍ - 1, പെരിന്തല്‍മണ്ണ - 7, മങ്കട - 3, കുറ്റിപ്പുറം - 5, വേങ്ങര- 2, പൊന്നാനി-2

date