Post Category
ടെണ്ടര്‍ ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ഇടമലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലേയ്ക്കും അക്ഷയകേന്ദ്രത്തിലേയ്ക്കും മുന്നാറില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേയ്ക്കും സോളാര്‍ സിസ്റ്റം വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനുളള ടെണ്ടര്‍ ക്ഷണിച്ചു. വാഹനവാടകയും ഇന്‍സ്റ്റലേഷന്‍ ഫീസും ഉള്‍പ്പെടെയുളള തുകയാണ് ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. താല്പര്യമുളളവര് ഡിസംബര്‍ മൂന്ന് വൈകിട്ട് മൂന്ന് മണിക്കു മുമ്പായി മുദ്രവച്ച കവറില്‍ ടെന്‍ഡര്‍, ഇ.എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864224399
date
- Log in to post comments