Skip to main content

അഞ്ചാമത് ആയുര്‍വ്വേദ ദിനം  ആഘോഷിച്ചു 

 

പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി അഞ്ചാമത് ആയുര്‍വേദ ദിനം ആഘോഷിച്ചു. 'കോവിഡിനെ നേരിടാം ആയുര്‍വ്വേദത്തിലൂടെ'  എന്ന വിഷയത്തില്‍ ജില്ലയിലെ എല്ലാ ആയുര്‍വ്വേദ ആശുപത്രികളിലും സെമിനാര്‍ സംഘടിപ്പിച്ചു. അന്നേ ദിവസം സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ ഡോ. അലിഷാ ജോണും ആയുര്‍വ്വേദ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ഡി. നികിതയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

date