Skip to main content

ശബരിമല തീര്‍ത്ഥാടനം; റവന്യു ഇന്റലിജന്‍സ് സ്‌ക്വാഡ് രൂപീകരിച്ചു

 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും എരുമേലിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും റവന്യു ഇന്റലിജന്‍സ് സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. റവന്യു, പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്.

ഈ ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്തുകയും ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും പാര്‍ക്കിംഗ്, ശൗചാലയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും.  

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എരുമേലിയിലെ റവന്യൂ കണ്‍ട്രോള്‍ റൂമിലേക്കും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 

തീര്‍ത്ഥാടന കാലത്ത് അപകടങ്ങള്‍ ഉണ്ടാകുന്ന പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.

date