Skip to main content

നവോദയയില്‍ ഒന്‍പതാം ക്ലാസ്സ് പ്രവേശനം

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍  ഒന്‍പതാം ക്ലാസ്സിലെ ഒഴിവുകള്‍ നികത്തുന്നതിനായി 2021 ഫെബ്രുവരി 13 ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു.   www.navodaya.gov.in    ലൂടെ ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.അപേക്ഷകര്‍ കാസര്‍കോട് ജില്ലയില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും 20.05.2005 മെയ് 20നും 2009 ഏപ്രില്‍ 30  നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ :04672234057, 9449334721, 7379558287, 9447283109. 9656046149.

date