Post Category
സംയുക്ത പരിശോധന നടത്തി
സംസ്ഥാന കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച് കോഴിക്കോട് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ സംയുക്ത പരിശോധന നടത്തി. മേലാറ്റൂര്‍, കുറ്റിപ്പുറം, തേഞ്ഞിപ്പലം, മുന്നിയൂര്‍, കീഴാറ്റൂര്‍, പെരുവള്ളൂര്‍ പഞ്ചായത്തുകളിലെ 90 ഏക്കര്‍ പുരയിടങ്ങളും വയലുകളും സന്ദര്‍ശിച്ചാണ് കൃഷി-കൃഷിയേതര ഉപയോഗവും വിളകളും വിലയിരുത്തിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് എഫ്. യാസിര്‍, സംസ്ഥാന എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അഡീഷനല്‍ ഡിസ്ട്രിക്ട് ഓഫീസര്‍ മുഹമ്മദ് ജമാല്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി.കെ. ജനാര്‍ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments