Skip to main content

വീഡിയോ സ്ട്രിങര്‍ നിയമനം: നവംബര്‍ 20വരെ അപേക്ഷിക്കാം

ജില്ലകളില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിങര്‍ പാനല്‍ രൂപീകരിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നവംബര്‍ 20 വരെ സമര്‍പ്പിക്കാം. ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷനല്‍ ക്യാമറ, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും www.prd.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0483 2734387.

date