കൊവിഡ്: ജില്ലയില്‍ 631 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 631 പേര്‍ക്ക് കൂടി ചൊവ്വാഴ്ച (നവംബര്‍ 17) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 25559 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 556 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് 13 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിൽ നിന്ന് ഒമ്പത് പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിന്ന് എട്ട് പേരും സ്പോട്സ് ഹോസ്റ്റൽ സിഎഫ്എല്‍ടിസിയിൽ നിന്ന് ആറ് പേരും തലശേരി ജനറല്‍ ആശുപത്രി, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര് വീതവുമാണ് രോഗമുക്താരായത്. പാലയാട് സിഎഫ്എല്‍ടിസി, മുണ്ടയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര് വീതവും ജിം കെയർ, എകെജി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും എംഐടി ഡിസിടിസി, മിംസ് കണ്ണൂർ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും അമലഗിരി ആശ്രമം, ധനലക്ഷ്മി ഹോസ്പിറ്റൽ, എറണാകുളം ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, ജോസ്ഗിരി ഹോസ്പിറ്റൽ, മാഹി ജനറൽ ആശുപത്രി, എംഇഎസ് പെരിന്തൽമണ്ണ, നീലേശ്വരം അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ, പാരിസ് ലോഡ്ജ്, ശ്രീ ചന്ദ് ഹോസ്പിറ്റൽ, സെൻ്റ് മാർട്ടിൽ കോൺവൻ്റ് എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 3383 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 139 പേര് കൊവിഡ് മൂലം മരണപ്പെട്ടു
- Log in to post comments