Skip to main content

കൊവിഡ്: ജില്ലയില്‍  285 പേര്‍ക്കു കൂടി  രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 285 പേര്‍ക്ക് കൂടി നവംബര്‍ 16 തിങ്കളാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 24928 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 229 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിൽ നിന്ന് 11 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് എട്ട് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയിൽ നിന്ന് ആറ് പേരും പാലയാട് സിഎഫ്എല്‍ടിസിയിൽ നിന്ന് നാല് പേരുമാണ് രോഗമുക്താരായത്. എകെജി ഹോസ്പിറ്റൽ,  തലശ്ശേരി ജനറല്‍ ആശുപത്രി, സ്പോട്സ് ഹോസ്റ്റൽ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റർ, ജിംകെയർ, മുഴപ്പിലങ്ങാട് ലേബർ ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കരുവഞ്ചാൽ ക്വാറൻ്റീൻ സെൻ്റർ, അനാമിക ഹോസ്പിറ്റൽ, പരിയാരം സിഎഫ്എല്‍ടിസി, തലശേരി സഹകരണ ആശുപത്രി, മുണ്ടയാട് സിഎഫ്എല്‍ടിസി, ജെനിസിസ് ഹോസ്പിറ്റൽ,ജയിൽ ക്വാർട്ടേഴ്സ്, കൊളശേരി സിഎഫ്എല്‍ടിസി, മിംസ് കണ്ണൂർ, എംഐടി ഡിസിടിസി, ആർ പി എഫ് ബറാക്ക് പാലക്കാട്, ശ്രീ ചന്ദ് ഹോസ്പിറ്റൽ എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 3904 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 135 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

date