Skip to main content

കൊവിഡ്: ജില്ലയില്‍  572 പേര്‍ക്കു കൂടി  രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 572 പേര്‍ക്ക് കൂടി ശനിയാഴ്ച  രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 24303 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 501 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 11 പേരും എകെജി ഹോസ്പിറ്റലിൽ നിന്നും ഒമ്പത് പേരും മിംസ് കണ്ണൂർ, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഏഴ് പേർ വീതവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിൽ നിന്ന് ആറ് പേരും തലശേരി ജനറല്‍ ആശുപത്രിയിൽ നിന്ന് അഞ്ച് പേരുമാണ് രോഗമുക്താരായത്. പാലയാട് സിഎഫ്എല്‍ടിസിയിൽ നിന്ന് നാല് പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയിൽ നിന്ന് മൂന്ന് പേരും കൊളശേരി സിഎഫ്എല്‍ടിസി, കോഴിക്കോട് മെഡിക്കൽ കോളേജ്, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കണ്ണൂർ ആയുർവേദ ഹോസ്പിറ്റൽ, സിസിസി ജീവനം മണൽ, മാഹി സിഎഫ്എല്‍ടിസി, താവക്കര സിഎഫ്എല്‍ടിസി, ധനലക്ഷ്മി ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മിഷന്‍ ഹോസ്പിറ്റൽ, വിംസ് വയനാട്, എംഐടി ഡിസിടിസി, പരിയാരം ആയുർവേദ കോളേജ്, പയ്യന്നൂർ സഹകരണ ആശുപത്രി, ടെലി ഹോസ്പിറ്റൽ, തലശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 3967 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 131 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

date