Skip to main content

1214 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

 

പുതുതായി വന്ന 1214 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26063 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,56,379 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 147 പേര്‍ ഉള്‍പ്പെടെ 1776 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 5630  സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 7,06,969 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,03,871 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,44,441 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 510 പേര്‍ ഉള്‍പ്പെടെ ആകെ 6574 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 337 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6237 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 54088 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date