അറിയിപ്പുകള്‍
ലേലം
ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനില്‍ കോടതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ടില്‍ കൂട്ടിയിരിക്കുന്ന മണ്ണ് ഡിസംബര്‍ മൂന്ന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0480-2825259.
വിചാരണ മാറ്റി
കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് (പട്ടയം) നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) നവംബര്‍ 19, 21 തിയതികളില്‍ കലക്ടറേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടേയും വിചാരണ യഥാക്രമം 2021 ഫെബ്രുവരി 5,12 തിയതികളിലേക്ക് മാറ്റിവെച്ചിരിക്കുന്നതായി ഡെപ്യൂട്ടി കലക്ടര്‍( എല്‍ ആര്‍ ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2433449
പ്രവേശനം ആരംഭിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടു പാസ്)കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും കോളേജ് ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0480 2816270
- Log in to post comments