Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ പ്രതിഫലം വർദ്ധിപ്പിച്ചു

         തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വർദ്ധിപ്പിച്ചു.  പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ എന്നിവർക്ക്  ദിവസം 600/- രൂപ വീതം ലഭിക്കും. പോളിംഗ് ഓഫീസർ, കൗണ്ടിംഗ് അസിസ്റ്റന്റ്  എന്നിവർക്ക് 500/- രൂപ വീതമാണ് ലഭിക്കുക. പോളിംഗ് അസിസ്റ്റന്റിന് 400/- രൂപ വീതവും പ്രതിഫലം ലഭിക്കും. ജില്ലാതല മാസ്റ്റർ ട്രെയ്‌നർമാർക്ക് ഒരു സെഷന് 750/- രൂപ വീതവും ബ്ലോക്കുതല ട്രെയ്‌നർമാർക്ക് സെഷന് 500/- രൂപ വീതവും   ലഭിക്കും.  ഇത് കൂടാതെ എല്ലാ ഉദ്യോഗസ്ഥർക്കും ഫുഡ് അലവൻസ് ആയി   പ്രതിദിനം 250/- രൂപയും അനുവദിക്കും.
പി.എൻ.എക്‌സ്. 4064/2020

date